കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വീസ്; പ്രതീക്ഷ

കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചേക്കും. ഇതിന് മുന്നോടിയോയി ലക്ഷദ്വീപ് വികസന കോര്‍പറേഷന്‍ പ്രതിനിധികളുമായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. 

മിനിക്കോയ് ദ്വീപുകളോട് ഏറ്റവും അടുത്ത് കിടക്കുന്ന നഗരമാണ് കൊല്ലം. അതുകൊണ്ടാണ് കൊച്ചിയ്ക്കും ബേപ്പൂരിനും പുറമേ  കൊല്ലത്ത് നിന്നും കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള സാധ്യത ലക്ഷദ്വീപ് വികസന കോര്‍പറേഷന്‍ പരിശോധിക്കുന്നത്. കോര്‍പറേഷന്‍ പ്രതിനിധികള്‍ കൊല്ലത്ത് ഫിഷറിസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തി.

ആദ്യഘട്ടത്തില്‍ ചരക്കു കപ്പല്‍ സര്‍വീസാണ് ആരംഭിക്കുക. ഭാവിയില്‍ കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്ക് യാത്രാക്കപ്പലും പുറപ്പെടും.