നല്ലപാഠത്തിന് തൃശൂരിൽ നല്ലതുടക്കം;മഞ്ജുവാരിയർ ഉദ്ഘാടനം ചെയ്തു

മലയാള മനോരമ നല്ലപാഠത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു തൃശൂരില്‍ തുടക്കം. ചലച്ചിത്രതാരം മ‍ഞ്ജുവാരിയർ  ഉദ്ഘാടനം നിർവഹിച്ചു. 

തൃശൂര്‍ ജില്ലയിലെ 510 അധ്യാപകര്‍ നല്ലപാഠം ക്യാംപില്‍ എത്തി. കുട്ടികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരാണ് മികച്ച അധ്യാപകരാവുകയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നടി മഞ്ജു വാര്യര്‍ പറ‍ഞ്ഞു.

മാന്ത്രികന്‍ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥി.  പി. ഭാസ്കരന്റെ ‘ആദ്യവിദ്യാലയം’ എന്ന കവിതയെ ആസ്പദമാക്കി മാന്ത്രികലയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും സഹായത്തോടെ ആവിഷ്കരിച്ച ‘ഗുരുദക്ഷിണ’ എന്ന പരിപാടിയിലൂടെ മുതുകാട് അധ്യാപകരുടെ പ്രാധാന്യം വ്യക്തമാക്കി. ഒട്ടേറെ മാജിക്കുകളുടെ സഹായത്തോടെയായിരുന്നു ക്ലാസ്. മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ് അധ്യക്ഷനായിരുന്നു. കഴിഞ്ഞ വര്‍ഷം നല്ലപാഠത്തില്‍ വിജയികളായവര്‍ക്കു ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.