കുരുക്കൊഴിയുന്നില്ല; ശ്രീജിത്തടക്കമുള്ളവരുടെ പേര് റിമാന്‍ഡ് റിപ്പോർട്ടിലുമില്ല

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തും ഒപ്പമുള്ളവരും യഥാര്‍ഥ പ്രതികളല്ല എന്ന് സൂചന നല്‍കി റിമാന്‍ഡ് റിപ്പോര്‍ട്ടും. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച എസ്ഐ ദീപക്കിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍  നിന്ന് വീടാക്രമണക്കേസ് പ്രതികളുടെ പേര് ഒഴിവാക്കി.   

വിപിന്‍ അടക്കമുള്ള ഏഴുപേരും കണ്ടാലറിയാവുന്ന  എട്ടുപേരുമാണ് പ്രതികളെന്നാണ്  റിപ്പോര്‍ട്ടിലുള്ളത്. അതേസമയം കസ്റ്റഡിമരണക്കേസി‍ല്‍ വടക്കേക്കര സിഐ എം.കെ മുരളി  , എഎസ്ഐ ജയാനന്ദന്‍ എന്നിവരെ  പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യുകയാണ്.