മലപ്പുറത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; മര്‍ദനമെന്ന് ആരോപണം

മലപ്പുറത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ വച്ച് പന്തല്ലൂര്‍ ആലുങ്ങല്‍ സ്വദേശി മൊയ്തീന്‍കുട്ടി (36)യാണ് തളര്‍ന്നുവീണത്. തളര്‍ന്നുവീണതിന് പിന്നാലെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉല്‍സവത്തര്‍ക്കത്തില്‍ പൊലീസ് മൊയ്തീന്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം മൊയ്തീന്‍കുട്ടിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. യുവാവിന് മര്‍ദനമേറ്റോയെന്ന് അന്വേഷിക്കുമെന്ന് എസ്.പി. വ്യക്തമാക്കി.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.വിഡിയോ റിപ്പോര്‍ട്ട് കാണാം.

 Man died in police custody, Malappuram