‘മര്‍ദിക്കുന്ന ശബ്ദം പുറത്ത് കേള്‍ക്കാമായിരുന്നു’; കസ്റ്റഡി മരണത്തില്‍ നാട്ടുകാര്‍

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. കടമ്പോട് തെക്കുംപാട്ട് വേലക്കിടെയുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് മൊയ്തീൻകുട്ടിയെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് എന്നാല്‍ തങ്ങളോട് വെളിയില്‍ നില്‍ക്കാന്‍ പറഞ്ഞിട്ട് അവനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പിന്നീട് ചായയും കൊണ്ട് ഞങ്ങള്‍ ചെല്ലുമ്പോള്‍ കുഴഞ്ഞ് ഇരിക്കുന്ന അവസ്ഥയിലായിരുന്നു മൊയ്തീൻകുട്ടിയെന്നും നാട്ടുകാര്‍ മനോരമ ന്യൂസിനോട്. സ്റ്റേഷനുള്ളിൽ വച്ച് മർദ്ദിക്കുന്ന ശബ്ദം പുറത്തേക്ക് കേട്ടതായും നാട്ടുകാർ പറയുന്നു.

എന്നാല്‍ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞു വീണെന്നും ആശുപത്രിയിൽ വച്ച് ഹൃദ്രോഗബാധയെ തുടന്നാണ് മരണമെന്നുമാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലെത്തിക്കുമ്പോൾ മൊയ്തീന്‍കുട്ടിക്ക് ഗുരുതര ഹൃദ്രോഗ ബാധയുണ്ടായിരുന്നതായി മൗലാന ആശുപത്രിയിൽ പരിശോധിച്ച ഡോക്ടറും പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൊയ്തീൻകുട്ടിക്കൊപ്പം മറ്റ് ഏഴുപേരേയും വിളിപ്പിച്ചിരുന്നു.

ആർഡിഒയുടെ സാന്നിധ്യത്തിൽ നടന്ന ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൊയ്തീന്‍ കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അന്വോഷണചുമതല  ക്രെംബ്രാഞ്ച് ഡിവൈഎസ്പിക്കും കൈമാറി.

Natvies reaction on Malappauram custody death

Enter AMP Embedded Script