ഉഴപ്പിന്‍റെ കാര്യത്തിൽ ജീവനക്കാർ ഒറ്റക്കെട്ട്; വീണ്ടും തെളിവുകൾ, ദൃശ്യങ്ങൾ

ഓഫിസിൽ വൈകിയെത്തുന്നതു മാത്രമല്ല വൈകുന്നേരം വരെ സീറ്റിലിരിക്കുന്ന സർക്കാർ ജീവനക്കാരും തിരുവനന്തപുരം കലക്ട്രേററിൽ ചുരുക്കം. മുന്നൂറ്റി എൺത്തിയാറുപേർ ജോലിചെയ്യുന്നിടത്ത് വൈകുന്നേരം അഞ്ചുമണിയായപ്പോൾ പുറത്തുവന്നത് നൂറിൽ താഴെ ആളുകൾ. കലക്ടറേറ്റിലെ കേന്ദ്രസർക്കാർ ഓഫിസിൽ നാലുമണിക്ക് വാതിൽ തുറന്നു കിടന്നെങ്കിലും ഒറ്റ ഉദ്യോഗസ്ഥരും ഇല്ലായിരുന്നു.

  

സാധാരണക്കാരൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റവന്യു ഓഫിസുകൾ ഏറെയുള്ള കലക്ടറേറ്റിലെ വൈകുന്നേരം. നാലുമണിവരെ ജോലി ചെയ്ത എത്ര ജീവനക്കാരുണ്ട്. വെറും നാലിലൊന്ന് മാത്രം ഇത് ഇവിടെയുള്ള കേന്ദ്രസർക്കാർ സ്ഥാപനം. ഒറ്റ സീറ്റിൽപോലും ആളെ കണ്ടില്ല.  

വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നിരവധിപേരുണ്ട് ഈ സമയത്തും. വീൽചെയറിലായിട്ടും അത്യാവശ്യ കാര്യമായതുകൊണ്ടാണ് കലക്ടറേറ്റില്‍ എത്തിയതെന്ന് ധനുമോദ് പറഞ്ഞു.

  

അഞ്ചുമണിയ്ക്ക് ഓഫിസ് സമയം കഴിയുമ്പോൾ പുറത്തിറങ്ങി വരുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിന് ഈ ദൃശ്യങ്ങൾ സാക്ഷി. ജോലികഴിഞ്ഞിറങ്ങുന്ന ജീവനക്കാർക്ക് യാത്ര എളുപ്പമാക്കാൻ കണക്കാക്കിയെത്തിയ ബസുകളും കാലിയായി മടങ്ങുന്നു. അവസാനത്തെ ബസും പോയശേഷം ഞങ്ങൾ തിരിച്ചിറങ്ങുമ്പോൾ ഒരു കാര്യം ഉറപ്പ്. കലക്ടറേറ്റിലെ  ഭൂരിഭാഗം ജീവനക്കാരും ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാകും.