‘കേരളത്തിന്‍റെ കടം ഇരട്ടിയിലധികം വര്‍ധിച്ചു; മൊത്തം ബാധ്യത 3,32,291 കോടി’

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വര്‍ധിച്ചെന്ന് സര്‍ക്കാര്‍. മൊത്തം കടബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കില്ലെന്നും ധനമന്ത്രിക്കായി മന്ത്രി കെ.രാധാകൃഷ്ണന്‍ സഭയില്‍ മറുപടി നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.  കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമെന്നായിരുന്നു പ്രതിപക്ഷ ആരോപണം.