മാണി വന്നാൽ എല്‍ഡിഎഫിൽ തുടരില്ല; നിലപാട് കടുപ്പിച്ച് കാനം

കെ.എം.മാണിയെ എല്‍ഡിഎഫിലെടുത്താല്‍ മുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ മാണിയെപ്പോലുള്ള മധ്യസ്ഥപ്രാര്‍ഥനക്കാരുടെ ആവശ്യമില്ല. മാണിയെ വിശ്വസിക്കരുതെന്ന് 1980ല്‍ത്തന്നെ ഇ.കെ.നായനാര്‍ പറഞ്ഞിട്ടുണ്ട്. അതേനിലപാടാണ് സിപിഐയ്ക്കുള്ളതെന്നും കോട്ടയം ജില്ലാസമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി പറഞ്ഞു.

സിപിഐയുടെ നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അതിലാരും പരിഭവിച്ചിട്ട് കാര്യമില്ലെന്നും കാനം തുറന്നടിച്ചു.