കൈവിടാതെ കോണ്‍ഗ്രസ്; ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട: ഉമ്മൻചാണ്ടി

വിടി ബല്‍റാമിന് പിന്തുണയുമായി പാലക്കാട് തൃത്താലയില്‍ വീണ്ടും കോണ്‍ഗ്രസ് പൊതുയോഗം. ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് സിപിഎം കരുതേണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്നായിരുന്നു വിടി ബല്‍റാമിന്റെ വാക്കുകള്‍. 

വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ബല്‍റാമിന് പിന്തുണ നല്‍കിയുളള തൃത്താലയിലെ കോണ്‍ഗ്രസ് പൊതുയോഗം. വിടി ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം നേതാവ‌് പറഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടെന്നും മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉള്‍പ്പെടെയുളള നേതാക്കളും പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു.