വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി യുവാവ്

വൃക്കരോഗിയായ യുവാവ് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ സഹായം തേടുന്നു. കൊല്ലം അയത്തില്‍ സ്വദേശി സുബീഷിനാണ് ദുരിതം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള സുബീഷ് ബന്ധുക്കള്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലാണ് കഴിയുന്നത്. 

32 വയസില്‍ ജീവിതം തകര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ നിര്‍വികാരനാണ് വി ആര്‍ സുബീഷ്. ജീവിക്കാന്‍ അതിയായ കൊതിയുണ്ട്. പക്ഷെ സ്വന്തമായി വീടില്ല.ബന്ധുവിന്റെ വാടകവീട്ടിലാണ് താമസം.അമ്മ ഇല്ല. അച്ഛന്‍ ഉപേക്ഷിച്ചു പോയി. അമമയുടെ സഹോദരിയാണ് ഏക ആശ്രയം. ഡയാലിസിസ് പോലും തുടര്‍ന്ന് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ്. വൃക്ക ദാനം ചെയ്യാന്‍ അമ്മയുടെ സഹോദരി തയാറാണെങ്കിലും ഭാരിച്ച ചികില്‍സ ചിലവിന് പോയിട്ട് അന്നന്നും ജീവിക്കാനുള്ള പണം പോലും ഇവരുടെ കയ്യിലില്ല. 

ആയിരക്കണക്കിന് രൂപയാണ് ചികില്‍സക്കായി എല്ലാ മാസവും ചിലവാകുന്നത്. വൃക്കമാറ്റിവെയ്ക്കല്‍ നടത്തി ജീവികത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നുള്ള സുബീഷിന്റെ ആഗ്രഹം നിറവേകണമെങ്കില്‍ സന്‍മനസുള്ളവര്‍ കനിയണം. സുബീഷിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അക്കൗണ്ടിലേക്ക് സഹായം ചെയ്യാം. അക്കൗണ്ട് നമ്പര്‍ സുബീഷ് വി ആര്‍ 67300480261 IFSE CODE SBIN 0070054