മുൻവർഷങ്ങളിലെ വ്യാജ അപ്പീൽ മൽസരങ്ങളുടെ തെളിവുകൾ പുറത്ത്

മുൻവർഷങ്ങളിലും സംസ്ഥാന സ്കൂൾകലോൽസവത്തിൽ വ്യാജ അപ്പിലുകള്‍വഴി കുട്ടികൾ മൽസരിച്ചതിന്റെ തെളിവുകൾ പുറത്ത്. വ്യാജ അപ്പീലുകളുടെ പുറത്തുവന്ന കണക്ക് അപ്പീൽ അനുവദിച്ച ബാലാവകാശ കമ്മീഷനെയും വെട്ടിലാക്കുന്നതാണ്. 

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം 116 അപ്പീലുകളാണ് ബാലാവകാശ കമ്മിഷന്റേതായി കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ലഭിച്ചത്. എന്നാൽ അറുപത്തിയേഴ് അപ്പിലുകൾ മാത്രമെ അനുവദിച്ചുള്ളുവെന്നാണ് ബാലാവകാശ കമ്മിഷന്റെ നിലപാട്. അതായത് നാൽപത്തിയൊൻപത് വിദ്യാർഥികളാണ് കഴിഞ്ഞ കലോൽസവത്തിൽ മാത്രം ബാലവകാശ കമ്മിഷന്റെ വ്യാജ രേഖകളുണ്ടാക്കി മൽസരിച്ചത്. 

കമ്മിഷനിലെതന്നെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്നും ആക്ഷേപമുണ്ട്. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ ബാലാവകാശകമ്മീഷന്റേതായി ലഭിക്കുന്ന അപ്പിലുകളിൽ ഇത്തവണ വൻ ഇടിവുമുണ്ടായി.