സ്കൂൾ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുങ്ങുന്നു; ദൃശ്യാവിഷ്കാരവും പുറത്തിറക്കും

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനായുളള സ്വാഗതഗാനം ഒരുങ്ങുന്നു. പ്രശസ്ത സംഗീതസംവിധായകനും പിന്നണിഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.  കാസര്‍കോടിന്റെ കലാസാംസ്കാരിക വൈവിധ്യമാണ് സ്വാഗതഗാനത്തിന്റെ പ്രമേയം. 

മഹാകവി കുട്ടമത്തിന്റെ ചെറുമകനും അധ്യാപകനുമായ മണികണ്ഠദാസാണ് ഇൗ മനോഹരഗാനത്തിനായുളള വരികള്‍ എഴുതിയിരിക്കുന്നത്.  അറുപതാമത് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിനായി അരങ്ങൊരുന്നവേളയില്‍ അറുപതോളം അധ്യാപകര്‍ ചേര്‍ന്ന് സ്വാഗതഗാനം ആലപിക്കും.  പതിനഞ്ചുമിനിറ്റാണ് പാട്ടിന്റെ ദൈര്‍ഘ്യം.