ഉത്തര മലബാറിന്‍റെ സ്വന്തം പൂരക്കളി; ആസ്വദകർക്കായി ഒരുക്കി സംഘടകസമിതി

മെയ് വഴക്കവും പ്രകടനങ്ങളും കൊണ്ട് ആസ്വാദകനെ ഹരംകൊള്ളിക്കുന്ന ഒന്നാണ് പൂരക്കളി. ഉത്തര മലബാറിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഈ കലാരൂപം കാസർകോടിന്റെ കലാകാരന്മാരിലൂടെ കലോത്സവം ആസ്വദിക്കാനെത്തിയവർ ക്കായി ഒരുക്കുകയാണ് സംഘടകസമിതി.  

കാസർകോടിന്റെ സ്വകാര്യാഹങ്കാരമാണ് പൂരക്കളിയും കലാകാരന്മാരും. കലോത്സവവേദിയിലെ മുഖ്യാകര്ഷണങ്ങളിൽ ഒന്നാണീ കലാരൂപം. 

അനുഷ്ടാനകലാരൂപമായി മാത്രം ഒതുങ്ങിപോയിരുന്ന പൂരക്കളി ഒരു മത്സര ഇനമായി ഉൾപ്പെടുത്തിയതിന് ശേഷമാണു ഇത്രമേൽ പ്രചാരം ഉണ്ടായത് എന്ന് പറയാം. സംഘകാലം മുതൽ നിലവിലുള്ള കലാരൂപമാണിത്. ചന്ദ്രഗിരി മുതൽ വളപട്ടണം വരെയുള്ള ജനതയാണ് ഈ  കലാരൂപം കൊണ്ടുനടക്കുന്നത്. ശങ്കരനാരായണീയം എന്നു  ഈ കലക്ക് പേരുണ്ട്. പൂരമാലയും വൻ കളിയുമാണ് പൂരക്കളി യിലെ ആകർഷണീയമായ ഇനങ്ങൾ. പാട്ടിനനുസരിച്  ചുവടും അംഗക്രിയകളും പൂരക്കളിയിലുണ്ട്. പൂരക്കളിയുടെ  പ്രചാരണാർത്ഥമാണ് ഈ  കലാരൂപം കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡിന് സമീപത്തായി സംഘടകസമിതി സംഘടിപ്പിച്ചത്. ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും പൂരക്കളിയിൽ പങ്കാളിയായി. ഒന്നാന്തരം കലാകാരനാണ് താനെന്ന് കളിച്ചു  തെളിയിച്ചു എംഎൽഎ..

അധ്വാനവും മെയ്‌വഴക്കവും ഒപ്പം താള പെരുക്കവും ആസ്വാദകരിലേക്കെത്തുക്കേണ്ട ബാധ്യതയുണ്ട് ഓരോ കലാകാരനും. വെള്ളിക്കോത് കലാസംഗമാണ് പൂരക്കളി അവതരിപ്പിച്ചത്