മേള നല്കിയത് ഒരു പുത്തൻ അനുഭവം ; മരിയ സ്രീക്ക്

ബിബിസിയുടെ ദ് പ്രോമിസ് സീരീസിലൂടെ ലോകപ്രശസ്തയായ ഇസ്രയേലി നടി മരിയ സ്രീക്കിന് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള മറക്കാനാകാത്ത അനുഭവമാണ്. മെഡ്ഫിലിം ഫെസ്റ്റിവലിലടക്കം മികച്ച നടിക്കുള്ള പുരസ്കാരം നേടിയ താരം മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തന്റെ ചിത്രം വാജിബിന്റെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു. മലയാളി പ്രേക്ഷകര്‍ ഹൃദയം കവര്‍ന്നെന്ന് മരിയ പറഞ്ഞു. ചലച്ചിത്രമേളയെക്കുറിച്ചും മരിയ തന്റെ അനുഭവം പങ്കുവച്ചു.