സാങ്കേതിക സർവകലാശാല പെരുവഴിയിലാക്കിയത് എണ്ണായിരത്തോളം വിദ്യാര്‍ഥികളെ

ഇയർഒൗട്ടിന്റെ പേരിൽ എണ്ണായിരത്തോളം വിദ്യാർഥികളെ പെരുവഴിയിലാക്കിയിട്ടും സാങ്കേതിക സർവകലാശാലയും സർക്കാരും അനങ്ങുന്നില്ല. സർവകലാശാലയുടെ അക്കാദമിക്ക് കമ്മറ്റി നിലവില്ലാതെയായിട്ട് മൂന്നുമാസമായി. സർവകലാശാല പ്രവർത്തനം നേർവഴിയിലാക്കാനുദ്ദേശിച്ചുള്ള നിയമഭേദഗതിയും ഇനിയും വെളിച്ചം കണ്ടിട്ടില്ല. 

എണ്ണായിരത്തോളം ബിടെക്ക് വിദ്യാർഥികളാണ് ഇയർ ഒൗട്ടിന്റെ പേരിൽ ഒരുവർഷം പഠനം നഷ്ടപ്പെട്ട് നിൽക്കുന്നത്. സർവകലാശാലയുടെ അശാസ്ത്രീയ പരീക്ഷാ സമ്പദായമാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കിയത്. സപ്ളിമെന്ററി പരീക്ഷകൾ നടത്താത്തതും യാതൊരു ശ്രദ്ധയും ഇല്ലാതെയുള്ള മൂല്യനിർണ്ണയവും കൂടി ചേർന്നപ്പോൾ യിരക്കണക്കിനുപേർ ഇയർഒൗട്ട് ആയി. വിദ്യാർഥികൾ ‍സമരത്തിലേക്ക് കടന്നപ്പോൾ പ്രശ്നം വിലയിരുത്താൻ എക്സിക്യൂട്ടിവ് യോഗം വിളിക്കാമെന്നായി സർവകലാശാല. എന്നാൽ ഈയോഗം അനിശ്ചിതമായി നീട്ടാനാണ് വൈസ്ചാൻസലർ ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 

സർവകലാശാലയുടെ അക്കാദമിക്ക് കൗൺസിലിന്റെ കാലാവധി കഴിഞ്ഞിട്ട് മൂന്നുമാസമായി. ഇത്പുനസംഘടിപ്പിക്കാൻഒരുനീക്കവും ഇതുവരെയില്ല. കെ.ടിയുവിലെ അക്കാദമിക സമിതികൾ പുനസംഘടിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒാര്‍‍ഡിനൻസ് മന്ത്രിസഭയിൽവന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇതോടെ സർക്കാരും സർവകലാശാലയുടെ കാര്യത്തിൽ താൽപര്യം കാണിക്കുന്നില്ല. സർവകലാശ്ലയുടെ കെടുകാര്യസ്ഥതക്കും സർക്കാരിന്റെ നിസംഗതക്കുമിടയിലാണ് എൻജിനീയറിങ് വിദ്യാർഥികൾ.