പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായി മോദി അയോധ്യയില്‍; പ്രത്യേക പ്രാര്‍ഥനയും പൂജകളും

തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് നടന്ന രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ആദ്യമായാണ് മോദിയുടെ അയോധ്യ സന്ദര്‍ശനം. ക്ഷേത്ര ദര്‍ശനത്തിന് ശേഷം അയോധ്യയില്‍ മോദിയുടെ റോഡ് ഷോയും നടന്നു. 

Ayodhya: Ram Lalla idol at the Ram temple, during the visit of Prime Minister Narendra Modi, in Ayodhya, Sunday, May 5, 2024

രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് മുന്നില്‍ സ്രാഷ്ടാംഗം പ്രണമിച്ചായിരുന്നു മോദിയുടെ പ്രര്‍ഥന. കൂടാതെ പ്രത്യേക പൂജകളും സജ്ജീകരിച്ചിരുന്നു. മോദിയുടെ വരവിനെ തുടര്‍ന്ന് വലിയ ഒരുക്കങ്ങളാണ് േക്ഷത്ര നഗരിയില്‍ നടത്തിയത്. നിരവധി ഭക്തജനങ്ങളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. 

Prime Minister Narendra Modi offers prayers at the Ram temple, in Ayodhya, Sunday, May 5, 2024.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം അയോധ്യയിൽ ഏകദേശം 2 കിലോമീറ്റര്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തി. ക്ഷേത്ര നഗരി മുതല്‍ ലതാ മങ്കേഷ്കര്‍ ചൗക്കുവരെയായിരുന്നു റോഡ് ഷോ. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം റോഡ്ഷോയില്‍ പങ്കെടുത്തു. അയോധ്യയിലെ വോട്ടെടുപ്പ് മെയ് 20നാണ് നടക്കുന്നത്.  

road-show
India's Prime Minister Narendra Modi and Chief Minister of Uttar Pradesh, Yogi Adityanath attend an election campaign rally in Ayodhya, India, May 5, 2024

narendra modi in ayodhya ram temple