'അന്ന് പരാതി പരിഗണിച്ചില്ല, പിഴയും കിട്ടി; ഒടുവില്‍ കേന്ദ്രം തന്നെ തിരുത്തി; സന്തോഷം'

വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന്  പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തതതോടെ സന്തോഷത്തിലാണ് ഒരു കടുത്തുരുത്തിക്കാരൻ.. സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന പരാതിയുമായി കോടതിയെ സമീപിച്ചതോടെ പിഴ അടയ്ക്കേണ്ട സാഹചര്യം വരെ വന്നെങ്കിലും ഒടുവിൽ കേന്ദ്രസർക്കാർ തന്നെ തിരുത്തിയതാണ് പീറ്റർ മ്യാലിപ്പറമ്പിലിന്റെ സന്തോഷത്തിന് കാരണം

സ്വയം ചിത്രം നീക്കം ചെയ്ത കേന്ദ്രസർക്കാർ നടപടിയോട് ചെറുതല്ലാത്ത പരിഹാസമുണ്ട് പീറ്റർ മ്യാലിപ്പറമ്പിലിന്... 2021ൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പണം കൊടുത്ത് വാക്സിൻ സ്വീകരിച്ചതോടെ കിട്ടിയ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രമായിരുന്നു പീറ്ററിനെ ചൊടിപ്പിച്ചത്..സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പരാതി നൽകി... ഫലം ഉണ്ടാകാതെ വന്നതോടെ കോടതിയെ സമീപിച്ചു.. എന്നാൽ കോടതിയുടെ സമയം പാഴാക്കി എന്ന വിലയിരുത്തലിൽ പിഴയും അടക്കേണ്ടി വന്നു 

കൊവിഷീൽഡ് വാക്സിന് എതിരായ റിപ്പോർട്ടുകൾക്ക് പിന്നാലെ  സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നതിനിടെയാണ് കടുത്തുരുത്തി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ പീറ്റർ  സന്തോഷം പങ്കുവയ്ക്കുന്നത്..ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെയാണ് ചിത്രം ഒഴിവാക്കിയത് എന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ  വിശദീകരണം.

Peter is happy that the pm's picture has been removed from the vaccine certificate

Enter AMP Embedded Script