ഡല്‍ഹിയില്‍ ഒരു 'ബിഹാറി പോരാട്ടം'; മനോജ് തിവാരിയും കനയ്യയും നേര്‍ക്കുനേര്‍

ഭോജ്പുരി നടനും ഗായകനുമായ മനോജ് തിവാരി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍നിന്ന് വീണ്ടും അംഗത്തിനിറങ്ങുന്നു. ഡല്‍ഹിയില്‍ ബിജെപി ഇത്തവണ സീറ്റ് നല്‍കിയ ഏക സിറ്റിങ് എംപിയാണ് മനോജ് തിവാരി. ബിഹാറിയായ മനോജ് തിവാരിയുടെ എതിരാളി മറ്റൊരു ബിഹാറിയായ കനയ്യകുമാറാണ്. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ അണിനിരത്തി വലിയ റോഡ് ഷോയോടെയാണ് മനോജ് തിവാരി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. 

കഴിഞ്ഞ തിര‍ഞ്ഞെടുപ്പില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍നിന്ന്,, മനോജ് തിവാരി,, കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ അവസാന വാക്കായ ഷീല ദീക്ഷിത്തിനെ തോല്‍പ്പിച്ചത് മൂന്നരലക്ഷത്തിലേറെ വോട്ടിനാണ്. ഇത്തവണ ഇന്ത്യ സഖ്യ സ്ഥാനാര്‍ഥിയായ കനയ്യ കുമാറാണ് മനോജ് തിവാരിയുടെ എതിരാളി. 

20ലേറെ സിനിമകളില്‍ വേഷം ചെയ്തിട്ടുള്ള മനോജ് തിവാരിയുടെ രാഷ്ട്രീയ ജീവിതം രസകരമാണ്. 2009ല്‍ ആദ്യ മല്‍സരം എസ്പി ടിക്കറ്റില്‍ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂര്‍ മണ്ഡലത്തിലായിരുന്നു. അന്ന് തോറ്റ മനോജ് തിവാരി ബിജെപിയില്‍ ചേക്കേറി. എംപിയും ഡല്‍ഹി പാര്‍ട്ടി അധ്യക്ഷനുമായി. 

ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് മണ്ഡലവും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് ബിജെപിയാണ്. എങ്കിലും ഇത്തവണ ബിജെപി ആറ് സിറ്റിങ് എംപിമാര്‍ക്കും സീറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ ഇത്തവണയും പാര്‍ട്ടി പൂര്‍ണ വിശ്വാസത്തോടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലം മനോജ് തിവാരിക്ക് നല്‍കി. ഇന്ത്യ സഖ്യം തകര്‍ന്നടിയുമെന്ന് പത്രിക സമര്‍പ്പണത്തിന് മനോജ് തിവാരിക്കൊപ്പമുണ്ടായിരുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 

Two Biharis Contesting In North East Delhi