'വ്യാഖ്യാനങ്ങള്‍ തെറ്റ്; ബിജെപിയിലേക്ക് എത്തിച്ചത് മോദിയുടെ വികസന സ്വപ്നങ്ങള്‍'

മൈസുരു –കുടക് മണ്ഡലത്തില്‍ പഴയ ഭരണാധികാരികളായ രാജകുടുംബവും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും തമ്മിലാണു മത്സരമമെന്ന വ്യാഖ്യാനം ശരിയല്ലെന്നു  ബി.ജെ.പി  സ്ഥാനാര്‍ഥിയും വൊഡയാര്‍ രാജകുടുംബത്തിലെ നിലവിലെ അവകാശിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ മനോരമ ന്യൂസിനോട്. ജനാധിപത്യ രാജ്യത്തു ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗമെന്ന നിലയ്ക്കാണു ലോക്സഭയിലേക്കു മത്സരിക്കുന്നത്. മോദിയുടെ വികസന സ്വപ്നങ്ങളാണു ബി.ജെ.പിയിലെത്തിച്ചതെന്നും യദുവീര്‍ പറയുന്നു

വൊഡയാര്‍ കൊട്ടാരത്തില്‍ നിന്നു മഹാരാജാവ് എഴുന്നൊള്ളുകയാണ്. പ്രജാപ്രശ്ന പരിഹാരത്തിനല്ല.വോട്ടിനായി അപേക്ഷിക്കാനാണു ജനാധിപത്യ ഇന്ത്യയിലെ രാജാവിന്റെ വരവ്. കയ്യില്‍ അപ്പോഴും  രാജാധികാര ചിഹ്നമായ പുശ്യരാഗ മോതിരമുണ്ട്.(പച്ചമോതിരത്തിന്റെ വിഷ്വല്‍സ് അയച്ചതിലുണ്ട്) പെരിയ പട്ടണ നഗരാതിര്‍ത്തിയിലെ കര്‍ഷക ഗ്രാമത്തില്‍ കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്ക് വന്നിറങ്ങുമ്പോഴും മുഖത്ത് സദാ ഗൗരവം തന്നെ. കുടക്–മൈസുരു മണ്ഡലത്തില്‍ വികസനമെത്തിക്കുകയാണു ലക്ഷ്യമെന്നു യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ 

ബി.ജെ.പിയുടെ സിറ്റിങ് എം.പി. പ്രതാപ് സിംഹ തുടക്കത്തിലുണ്ടാക്കിയ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണു മുന്നോട്ടുപോകുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്‍മനാട് ഉള്‍പ്പെടുന്നതാണു മണ്ഡലം. സ്ഥാനാര്‍ഥി എം.ലക്ഷ്മണയ്ക്കായി മുഖ്യമന്ത്രി ക്യാംപ് ചെയ്താണു പ്രചാരണം നിയന്ത്രിക്കുന്നത്. മുഖ്യനും രാജകുടുംബവും തമ്മിലുള്ള പോരാട്ടമെന്ന പ്രതീതി ഇതിനകമുണ്ടായെങ്കിലും യദുവീര്‍ തള്ളുന്നു. മണ്ഡലത്തിന്റെ ഗതിനിര്‍ണയിക്കുന്ന വൊക്കലിഗ സമുദായ അംഗമായ ലക്ഷണനിലൂടെ വൊഡയാര്‍ കുടുംബത്തോടുള്ള ജനങ്ങളുടെ ഇഷ്ടം മറികടക്കാനാണു മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം

Yaduveer krishnadatta chamaraja wadiyar reaction