ഭാര്യ കോണ്‍ഗ്രസ് എം.എല്‍.എ; കുടില്‍കെട്ടി മാറി താമസിച്ച് മധ്യപ്രദേശിലെ ബി.എസ്.പി സ്ഥാനാര്‍ഥി

മധ്യപ്രദേശില്‍ ബാലാഗട്ട്  മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി കന്‍കര്‍ മുംജാരെ വീട് വിട്ടിറങ്ങി,  ഒരു കുടില്‍കെട്ടിയാണ് ഇപ്പോള്‍ താമസം.  കാരണമാണ് വിചിത്രം. ഭാര്യ  കോണ്‍ഗ്രസ് എം.എല്‍.എയായതിനാല്‍ അതേ വീട്ടില്‍ താമസിച്ചു മല്‍സരിക്കുന്നത് ആദര്‍പരമായി ശരിയല്ലെന്നാണ് ബിഎസ്പി സ്ഥാനാര്‍ഥിയായ  ഭര്‍ത്താവിന്‍റെ വാദം. വോട്ടെടുപ്പ് കഴിഞ്ഞേ ഇനി ബിഎസ്പി സ്ഥാനാര്‍ഥി തിരികെ വീട്ടിലേക്കൊള്ളൂ. 

മധ്യപ്രദേശിലെ ബിഎസ്പി സ്ഥാനാര്‍ഥി കന്‍കര്‍  മുംജാരെയുടെ  നിലപാട് കേട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് ബിഎസ്പി നേതൃത്വവം വോട്ടര്‍മാരും. വീട് വിട്ടിറങ്ങിയ കന്‍കര്‍ മുംജാരെ ഈ കുടിലില്‍ താമസിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. പല്ലുതേപ്പും കുളിയും അണികളെ കാണുന്നതും എല്ലാം കുടിലില്‍ തന്നെ.   ഭാര്യ അനുഭ മുംജാരെ  ഇത്തവണത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച്  എം.എല്‍.എയായി . രാഷ്ട്രീയ പ്രവര്‍ത്തകരായ ഇരുവരും   വിവാഹം കഴിഞ്ഞിട്ട്  33 വര്‍ഷമായെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പ് ഒരു കുടുംബ പ്രശ്നമായി മാറുന്നത്.  കന്‍കര്‍ മുംജാരെക്കെതിരെ കോണ്‍ഗ്രസിന്‍റെ സ്്ഥാനാര്‍ഥി മല്‍സരിക്കുന്നുണ്ട്. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടേ കന്‍കര്‍ മുംജാരെയുടെ ഭാര്യയും .അതുകൊണ്ട് ഒരേ വീട്ടില്‍ താമസിച്ചാല്‍ ഒത്തുകളിയാണെന്ന് ജനങ്ങള്‍ കരുതുമെന്നാണ് ബിഎസ്പി സ്ഥാനാര്‍ഥിയുടെ വിചിത്ര വാദം 

ഭര്‍ത്താവ് വീട് വിട്ടിറങ്ങിയത് അനുഭ മുംജാരയേ വിഷമിപ്പിച്ചിട്ടുണ്ട് . പക്ഷെ അടിമുടി കോണ്‍ഗ്രസുകാരിയായ താന്‍ ഏതു വിധേനയും ഭര്‍ത്താവിനെതിരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജിയിപ്പിക്കുമെന്ന നിലപാടിലാണ് ഭാര്യ.  തിരഞ്ഞെടുപ്പിന് ശഷം ഇനി എന്തെന്നാണ് വോട്ടര്‍മാര്‍ ചിന്തിക്കുന്നത്.  കന്‍കര്‍ മുംജാരെ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഭാര്യയാണ് പരാജയത്തിന്‍റെ ഉത്തരവാദിയെന്ന് പറയുമോ എന്നാണ് ബന്ധുക്കളുടെ പേടി.  ഇനി തിരഞ്ഞെടുപ്പില്‍ ജയിച്ച് എം.പിയായാല്‍ കോണ്‍ഗ്രസിന്‍റെ എം.എല്‍.എ യായ ഭാര്യക്കൊപ്പം എങ്ങനെ ഒരു വീട്ടില്‍ ചോദിക്കുമെന്നാണ് അടുത്ത ചോദ്യം