കാമുകൻ മറ്റൊരു പെൺകുട്ടിയുമായി ഉൽസവത്തിന്; വളഞ്ഞിട്ട് തല്ലി യുവതികളുടെ സംഘം

കാമുകിയുമായി ഉത്സവത്തിനു പോയ യുവാവിനെയും കാമുകിയെയും വളഞ്ഞിട്ടാക്രമിച്ച് നാല് യുവതികൾ. ബിഹാറിലെ സോനംപൂരിലാണ് സംഭവം.യുവാവിനെയും യുവതിയെയും നാലു യുവതികൾ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പെൺകുട്ടിയുടെ മുടി പിടിച്ചു വലിക്കുന്നതും വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതും വീഡിയോയിൽ കാണാം. ആക്രമിച്ച പെൺകുട്ടികളിൽ ഒരാളുമായും യുവാവ് പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു പെൺകുട്ടിയുടെ കൂടെ യുവാവിനെ കണ്ടതാണ് പെൺകുട്ടിയെ പ്രകോപിതയാക്കിയത്. തുടർന്ന് സുഹ‍‍‍ൃത്തുക്കളുമായി ചേര്‍ന്ന് ഇരുവരെയും മർദിക്കുകയായിരുന്നു. വിഡിയോ കാണാം.

Girl Thrashed, Hair Pulled by Other Girls in Ugly Fight Over Boyfriend in Bihar's Sonepur : Viral Video