രാജീവ് വധക്കേസ് പ്രതികളെ മോചിതരാക്കിയ നടപടി പുനപരിശോധിക്കണം; കേന്ദ്രം

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിതരാക്കിയ നടപടി പുനപരിശോധിക്കണമെന്ന് സുപ്രിംകോടതിയോട് കേന്ദ്രം. കേസില്‍ നളിനിയടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരാക്കി അഞ്ചു ദിവസം മുൻപാണ് സുപ്രിംകോടതി ഉത്തരവിറക്കിയത്.നളിനിയുടെ ഭർത്താവ് മുരുകൻ, ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരാണ് 31 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിതരായത്.

വെല്ലൂർ,പുഴൽ എന്നീ ജയിലുകളിൽ കോടതി ഉത്തരവിന്റെ പകർപ്പുകൾ ലഭിച്ചതോടെ ഇവരെ മോചിതരാക്കുകയായിരുന്നു. ഇതിൽ ശ്രീലങ്കൻ പൗരൻമാരായ മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ രേഖകളില്ലാതെ രാജ്യത്ത് എത്തുന്ന വിദേശികളെ പാർപ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.