ചോരയില്‍ കുതിര്‍ന്ന ചരിത്രത്തിന്‍റെ ഓര്‍മകളുമായി 'ഖൂനി ധര്‍വാസ'; സ്വാതന്ത്ര്യസ്മരണകളിൽ ഡൽഹി

അധികം അറിയപ്പെടാത്ത ഒരു സ്മാരകമാണ് ഡല്‍ഹിയിലെ ഖൂനി ധര്‍വാസ. ദില്ലി ഗേറ്റിന് സമീപമുള്ള ഈ ചരിത്രസ്മാരകത്തിന് പറയാനുള്ളത് സ്വാതന്ത്ര്യ സമരത്തിന്‍റെ ഏറ്റവും രക്ത രൂക്ഷിതമായ ചരിത്രങ്ങളിലൊന്നാണ്.  ഇവിടെയാണ്, ഒന്നാം സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ശേഷം, അവസാനത്തെ മുഗള്‍ രാജാവ് ബദൂര്‍ ഷാ സഫറിന്‍റെ മക്കളെയും പേര മകനെയും ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. 

ചരിത്രത്തിന്‍റെ മുറിവേറ്റ ഓര്‍മകള്‍ ഉറങ്ങുന്ന പുരാതന ഡല്‍ഹിയെയും വര്‍ത്താനമകാല ഇന്ത്യയുടെ കഥകള്‍ പറയുന്ന പുതിയ ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന പാതയാണ്, ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്. ഈപാതയിലൂടെ പുരാന ദില്ലിയിലേക്ക് കടക്കുമ്പോള്‍, പോയ കാലത്തെ ചോരയില്‍ കുതിര്‍ന്ന ചരിത്രത്തിന്‍റെ ഓര്‍മകളുമായി ഒരുപിടി സ്മാരകങ്ങള്‍ കാണാം. അത്തരമൊരു സ്മാരകമാണ് ഡല്‍ഹി ഗേറ്റിന് സമീപമുള്ള ഖൂനി ദര്‍വാസ, അര്‍ത്ഥം രക്തത്തിന്‍റെ കവാടം ഷേര്‍ ഷാ സൂരിയുടെ ഭരണകാലത്ത് 1540ലാണ് കവാടം നിര്‍മ്മിക്കപ്പെട്ടത്. അന്നതിന് ലാല്‍ ധര്‍വാസ അഥവ ചുവന്ന കവാടം എന്നായിരുന്നു പേര്. ചോരയില്‍ കുതിര്‍ന്ന നിരവധി ചരിത്രങ്ങള്‍ക്ക് പിന്നാട് സാക്ഷിയായതിനാല്‍ പിന്നീട് ഖൂനി ധര്‍വാസയായി.

ഒന്നാം സ്വാതന്ത്ര്യ സമര യുദ്ധത്തിന്‍റെ ഏറ്റവും നിര്‍ണായകമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് ദില്ലി ഗേറ്റും, കശ്മീരി ഗേറ്റും, ഖൂനി ധര്‍വാസയുമൊക്കെ സ്ഥിതി ചെയ്യുന്ന പുരാന ദില്ലി. പുരാന ദില്ലിയിലെ ചെറുത്ത് നില്‍പ്പ് തകര്‍തന്നതോടെയാണ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മഹത്തായ വിമത പോരാട്ടത്തിന് അന്ത്യമാവുകുയം മുകള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറും കുടുംബവും ക്യാപ്റ്റന്‍ വില്യം ഹൂഡ്സണിന്‍റെ നേത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തിന്‍ പിടിയിലായി. ബഹദൂര്‍ ഷാ സഫറിന്‍റെ രണ്ട് മക്കളെയും പേരമകനെയും ചെങ്കോട്ടയിലേക്ക് കൊണ്ടുപോകുന്ന വഴി ക്യാപ്റ്റന്‍ ഹൂഡ്സണ്‍ വെടിവയ്ച്ച് കൊലപ്പെടുത്തുകയും ഭൗതികദേഹങ്ങള്‍ ഖൂനി ധര്‍വാസയുടെ ഗെയ്റ്റില്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്നാണ് ചരിത്രം.   സ്വാതന്ത്ര്യ സമര ചരfത്രത്തിന്‍റെ ഏറ്റവും ദാരുണമായ ഓര്‍മകളുമായി അമ്പതടി ഉയരവും, അഞ്ച് നൂറ്റാണ്ടോളം പഴക്കവുമുള്ള ഈ കവാടം സ്വതാന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തിലും തലഉയര്‍ത്തി നില്‍ക്കുന്നു.