രാഹുൽ ബാബ, ആ ഇറ്റാലിയൻ കണ്ണട മാറ്റൂ; കാണാം മോദിയുടെ വികസനം: ഷാ

ബിജെപി അധികാരത്തിൽ വന്നശേഷം ഇന്ത്യയിലുണ്ടായ വികസനം കാണണമെങ്കിൽ മുഖത്തെ ഇറ്റാലിയൻ കണ്ണട ഉൗരി മാറ്റി നോക്കണമെന്ന് രാഹുൽ ഗാന്ധിയെ ഉന്നമിട്ട് അമിത് ഷാ. അരുണാചൽ പ്രദേശിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആഭ്യന്തരമന്ത്രിയുടെ ഈ പരാമർശം. വിമർശിക്കുന്നവർ കണ്ണ് തുറന്നുനോക്കിയാൽ വികസനം കാണാൻ കഴിയുമെന്നും ഷാ പറയുന്നു.

‘എട്ടുവർഷമായി മോദി സർക്കാർ എന്താണ് ചെയ്യുന്നതെന്ന ചോദ്യമാണ് കോൺഗ്രസിലെ സുഹൃത്ത് ചോദിക്കുന്നത്. രാഹുൽ ബാബ, നിങ്ങൾ ദയവായി കണ്ണ് തുറന്നുനോക്കൂ. മുഖത്തെ ആ ഇറ്റാലിയൻ കണ്ണട ഉൗരി മാറ്റി, ഇന്ത്യൻ കണ്ണട വച്ച് നോക്കൂ. അപ്പോൾ കാണാം കഴിഞ്ഞ എട്ടുവർഷം െകാണ്ടുള്ള വികസനം. നാട്ടിലെ ക്രമസമാധാനവും ടൂറിസം മേഖലയും കരുത്തായി. കഴിഞ്ഞ 50 വർഷം െകാണ്ട് സാധിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സാധിച്ചു.’ ഷാ പറയുന്നു.