കറുത്ത കൊടി നാട്ടി, വെളിച്ചമണച്ച്, പാത്രം കൊട്ടി ലക്ഷദ്വീപ്: പ്രതിഷേധം

അഡ്മിനിസ്ട്രേറ്റർക്കെതിരെ വെളിച്ചം അണച്ച് പാത്രം കൊട്ടി പ്രതിഷേധവുമായി ലക്ഷദ്വീപുകാർ. സന്ദർശനം പൂർത്തിയാക്കി പ്രഫൂൽ ഖോഡെ പട്ടേൽ ഇന്ന് മടങ്ങാൻ ഇരിക്കവേയാണ് പ്രതിഷേധം. രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസിൽ കവരത്തി പോലീസിനു മുന്നിൽ ഹാജരാവാൻ ഐഷ സുൽത്താന ഇന്ന് ദ്വീപിലേക്ക് തിരിക്കും.

കോവിഡ്  തുരത്തിയ വിജയമല്ല, ഖോഡ പട്ടേലിനെ തീരിച്ചു വിളിക്കാനുള്ള പ്രതിഷേധമാണ് ലക്ഷദ്വീപിൽ കഴിഞ്ഞ രാത്രിയിൽ നടന്നത്. മുതിർന്നവരും കുട്ടികളുമെല്ലാം ഒരുപോലെ രംഗത്ത് ഇറങ്ങി. വീടുകളിൽ എല്ലാം വെളിച്ചമണച്ച് പത്രങ്ങൾ കൊട്ടിയായിരുന്നു പ്രതിഷേധം

ചിലർ വീടുകളിൽ കറുത്ത കൊടി നാട്ടി. ദ്വീപിൽ നിന്ന് തിരിക്കുന്ന അഡ്മിനിസ്ട്രെറ്റർ ഡൽഹിയിൽ മുതിർന്ന നേതാക്കളെ കാണും. 4 ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് അഡ്മിനിസ്ട്രേറ്ററുടെ മടക്കം. അതിനിടെ വിവാദം പരാമർശത്തിന് രാജ്യദ്രോഹ കുറ്റം ചാർത്തിയ ഐഷ സുൽത്താന ഇന്ന് ദ്വീപ്പിലേക്ക് യാത്ര തിരിക്കും. നാളെയാണ് കവരത്തി പോലീസിനു മുന്നിൽ ഹാജരാകേണ്ടത്