ബേപ്പൂര്‍ വഴി ലക്ഷദ്വീപിലേക്ക്; കപ്പലോട്ടം നിലച്ചിട്ട് വര്‍ഷങ്ങളായി; പ്രതിസന്ധി

കോഴിക്കോട് ബേപ്പൂര്‍ തുറമുഖം വഴി ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പലിന്‍റെ ഓട്ടം നിലച്ചിട്ട് നാലു വര്‍ഷം. ദ്വീപില്‍ നിന്ന് കേരളത്തിലെത്താനും തിരിച്ച് യാത്ര ചെയ്യാനും കൊച്ചിയെ ആശ്രയിച്ചേ മതിയാകൂ. അതും ഇരട്ടി ചിലവില്‍. 

ഒരു കാലത്ത് മലബാറിലേയ്ക്കുള്ള ലക്ഷദ്വീപ് നിവാസികളുടെ കവാടമായിരുന്നു ബേപ്പൂര്‍. ഇന്നാകട്ടെ ബേപ്പൂര്‍ തുറമുഖത്ത് നിന്ന് പുറപ്പെടുന്നത് വിരലിലെണ്ണാവുന്ന ചരക്ക് കപ്പലുകള്‍ മാത്രം. കോവി‍ഡ് കാലത്താണ്  ബേപ്പൂരില്‍ നിന്നുള്ള യാത്രാക്കപ്പല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിര്‍ത്തിയത്.  ഉന്നത വിദ്യാഭ്യാസത്തിനും ചികില്‍സയ്ക്കുമായി കോഴിക്കോടിനെ ആശ്രയിച്ചിരുന്ന ദ്വീപ് നിവാസികളുടെ യാത്രാപ്രതിസന്ധിക്ക് അവിടെ തുടക്കമായി. 

ബേപ്പൂരില്‍ നിന്ന് ആറു മണിക്കൂറില്‍ ദ്വീപിലെത്താം. ആഴ്ചയില്‍ രണ്ടു തവണ 150 പേര്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിലായിരുന്നു സര്‍വീസ്. കുറഞ്ഞ ചെലവില്‍ കേരളത്തില്‍ എത്താനാകുന്ന എളുപ്പമാര്‍ഗമായിരുന്നു ഇത്. നിലവില്‍ കൊച്ചി തുറമുഖം വഴിയുള്ള കപ്പലുകള്‍ മാത്രമാണ് ആശ്രയം. ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിയതോടെ തുറമുഖ വകുപ്പിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും അടച്ചു പൂട്ടലിന്‍റെ വക്കിലാണ്. 

Beypore to Lakshadweep boat service stopped since 4 years

Enter AMP Embedded Script