‘ഹം അതംഗ് വാദി നഹി ഹെ; കിസാൻ ഹെ.’; ഡല്‍ഹിയില്‍ ആർത്തലച്ച് രോഷം

‘ഹം അതംഗ് വാദി നഹി ഹെ... കിസാൻ ഹെ.’ ഞങ്ങൾ തീവ്രവാദികളല്ല, കർഷകരാണ്. ഉറക്കെ വിളിച്ച് പറഞ്ഞ് കർഷകരുടെ പ്രതിഷേധം മുന്നേറുകയാണ്. ചിലയിടങ്ങളിൽ അക്രമത്തിലേക്ക് കടക്കുന്ന കാഴ്ചകൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. അക്രമികളെ തള്ളിയും സമരസമിതി രംഗത്തെത്തുന്നു.  റിപ്പബ്ലിക് ദിനത്തില്‍ അസാധാരണരംഗങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷിയാകുന്നത്. വിഡിയോ കാണാം. 

പൊലീസിന്‍റെ നിയന്ത്രണങ്ങള്‍ മറികടന്ന് കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹി നഗരത്തില്‍ പ്രവേശിച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്. പലയിടത്തും പൊലീസിന്‍റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകമാര്‍ച്ച് മുന്നേറിയത്. ‍ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷമുണ്ടായി. ഐ.ടി.ഒ, സീമാപുരി, തുടങ്ങിയ മേഖലകളിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി. ഒരു കര്‍ഷകന്‍ മരിച്ചു. ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തി.  സിംഘുവില്‍നിന്ന് പുറപ്പെട്ട കര്‍ഷകര്‍   ജി.ടി. റോഡുവരെ എത്തി. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടര്‍ റാലിയെത്തി. രാജ്പഥില്‍ റിപ്പബ്ളിക് പരേഡ് അവസാനിക്കുന്നതിന് മുന്‍പുതന്നെ, പൊലീസ് നിശ്ചയിച്ച സമയവും സ്ഥലപരിധിയും മറികടന്നായിരുന്നു കര്‍ഷകമാര്‍ച്ച്. വിഡിയോ കാണാം.  

അതേസമയം നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് കർഷകന്റെ മരണമെന്ന് പൊലീസ് ആവർത്തിച്ചു. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചിറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കർഷകർ പൊലീസ് നടപടിയെ തള്ളുന്നത്.