'മോദിക്ക് എന്തും ചെയ്യാമെന്ന അഹങ്കാരം'; കെഎസ്​യുവിന്റ ട്രാക്ടർ റാലിയിൽ തരൂർ

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  വിഴിഞ്ഞത്ത് കെഎസ് യുവിന്റ ട്രാക്ടർ റാലി. പുതിയതുറയിൽ നിന്നാരംഭിച്ച റാലി ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന അഹങ്കാരമാണ്  നരേന്ദ്ര മോദിക്കെന്ന് തരൂർ പറഞ്ഞു.  എം വിൻസെന്റ് എം എൽ എ യും റാലിയിൽ പങ്കെടുത്തു.