കുടുംബവാഴ്ച ഇല്ലാതാകണം; അത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തം: മോദി

അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി. രാജ്യത്തെ ചൂഷണം ചെയ്തവര്‍ക്ക് അത് മടക്കിനല്‍കേണ്ടിവരും. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് സമൂഹം താല്‍പര്യം കാണിക്കുന്നു. അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ലെന്നും മോദി പറഞ്ഞു. 

രാഷ്ട്രീയത്തിലടക്കം കുടുംബവാഴ്ച ഇല്ലാതാകണം. കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിന് കാരണം സ്വജനപക്ഷപാതമാണ്. കുടുംബവാഴ്ച കുടുംബത്തിന്റെ നേട്ടത്തിനാണ്. രാജ്യത്തിന്റെ ഗുണത്തിനല്ല. കുടുംബവാഴ്ച ഇല്ലാതാക്കേണ്ടത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമാണ്. അഴിമതിക്ക് കാരണം കുടുംബവാഴ്ചയും സ്വജനപക്ഷപാതിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു.