അധികാരം കിട്ടിയാൽ ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും; ബിജെപി നേതാവ്

മമതയെ തോൽപ്പിച്ച് ബംഗാൾ പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സജീവപ്രവർത്തനങ്ങളാണ് ബിജെപി ക്യാംപ് നടത്തുന്നത്. അമിത് ഷാ അടക്കമുള്ള നേതാക്കൾ ബംഗാളിലെത്തി കളം പിടിക്കുന്നത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രകടമാണ്. ഇപ്പോഴിതാ ബിജെപി നേതാവിന്റെ പ്രസ്താവനയാണ് വിവാദമാകുന്നത്. 

ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ പൊലീസിനെക്കൊണ്ട് ബൂട്ട് നക്കിക്കും എന്നാണ് ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയുടെ പരാമർശം. ബംഗാളിലെ ഗുണ്ടാ രാജ് തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. അങ്ങനെയുള്ള പൊലീസുകാരെ ബിജെപി അധികാരത്തിൽ വരുമ്പോൾ അവരെക്കൊണ്ട് ബൂട്ട് നക്കിക്കും എന്ന് നേതാവ് പറയുന്നു.

അതേസമയം മറ്റ് പാർട്ടിയിൽ നിന്നുള്ള നേതാക്കളെയും അണികളെയും ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.  ഇതിന്റെ ഭാഗമായി 480ലേറെ സിപിഎം പ്രവർത്തകർ ബിജെപിയിൽ അംഗമായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിജെപി ബംഗാൾ അധ്യക്ഷൻ ചിത്രങ്ങൾ സഹിതം ട്വീറ്റും ചെയ്തു. മറ്റ് പാർട്ടികളിൽ നിന്നും 500 പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്നാണ് ദിലീപ് ഘോഷ് ട്വീറ്റിൽ വ്യക്തമാക്കുന്നത്. സിപിഎം, സിപിഐ, ആർഎസ്പി, പിഡിഎസ്, ഐഎൻടിയുസി എന്നീ സംഘടനയിൽ നിന്നുള്ള പ്രവർത്തകരാണ് ഒരുമിച്ച് ബിജെപിയിലേക്ക് എത്തിയതെന്ന് ദിലീപ് ഘോഷ് അവകാശപ്പെടുന്നു. ഇതിൽ 480പേരും സിപിഎമ്മിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി മമത ബാനർജി ഇതിനോടകം തന്നെ ബിെജപിക്കും അമിത് ഷായ്ക്കെതിരെ രംഗത്തെത്തി.