യുവതികൾക്ക് ശല്യം; കോൺഗ്രസ് ജില്ലാ അധ്യക്ഷനെ പരസ്യമായി തല്ലിച്ചതച്ച് യുവതികൾ

ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഉത്തർപ്രദേശ് ജലാവ് ജില്ലാ കോൺഗ്രസ് അധ്യക്ഷനെ പരസ്യമായി കയ്യേറ്റം ചെയ്ത് യുവതികൾ. പാർട്ടി ജില്ലാ അധ്യക്ഷൻ അനൂജ് മിശ്രയാണ് യുവതികളുടെ തല്ലുവാങ്ങിയത്. ഇയാൾ നിരന്തരം ഈ യുവതികളെ ശല്യപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്. പൊലീസിൽ പരാതി പെട്ടിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് പരസ്യമായി കയ്യേറ്റം ചെയ്യാൻ യുവതികൾ തീരുമാനിച്ചത്.

മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. ഇന്നലെ ഒറായിലെ റെയിൽവേ സ്റ്റേഷനിലേക്ക് ഇയാളെ യുവതികൾ വിളിച്ചുവരുത്തിയ ശേഷം പരസ്യമായി തല്ലുകയായിരുന്നു. ഷർട്ടൊക്കെ വലിച്ചു കീറിയ ശേഷം ഇയാളെ കൊണ്ട് യുവതികൾ കാലു പിടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.