കാറിന് സൈഡ് കൊടുത്തില്ല; കെഎസ്​ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനം

mob-lynching
SHARE

കെഎസ്ആര്‍ടിസി ഡ്രൈവറെ യുവാക്കളുടെ സംഘം മര്‍ദിച്ചുവെന്ന് പരാതി. മംഗലാപുരത്തെ ദശകോടിയിലാണ് സംഭവം. വണ്‍വേ റോഡില്‍ കാറിന് സൈഡ് നല്‍കാഞ്ഞതിനാണ് ആറ് യുവാക്കള്‍ ചേര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചത്. ‍ഡ്രൈവറെ യുവാക്കള്‍ അസഭ്യം പറഞ്ഞുവെന്നും റിയര്‍ വ്യൂ മിറര്‍ നശിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഡ്രൈവറെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്​തു. 

മംഗലാപുരത്തുനിന്നും സോംവാര്‍പേട്ടിലേക്ക് പോവുകയായിരുന്നു ബസ്. ദശകോടിയില്‍ വെച്ചാണ് യുവാക്കള്‍ ബസിന്‍റെ കണ്ണാടി കല്ലെറിഞ്ഞു തകര്‍ത്തതെന്ന് ബസിന്‍റെ ഡ്രൈവറായ കൃഷ്​ണപ്പ പറഞ്ഞു. ഇതിനുശേഷമാണ് തന്നെ മര്‍ദിച്ചതെന്നും ശേഷം സ്ഥലം വിട്ടുവെന്നും കൃഷ്​ണപ്പ പറ‌ഞ്ഞു. ബസിന്‍റെ മുന്‍വശത്തെ കണ്ണാടിയും യുവാക്കളുടെ ആക്രമണത്തില്‍ തകര്‍ന്നു. 30,000 രൂപയുടെ നാശനഷ്​ടമാണ് ബസിന് സംഭവിച്ചത്. ഡ്രൈവറുടെ പരാതിയില്‍ ബന്ത്വാള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്​തു. 

KSRTC driver was beaten up by a group of youths 

MORE IN INDIA
SHOW MORE