രക്തകോശത്തിനു പകരം കുത്തിവച്ചത് മുസംബി ജ്യൂസ്; ആശുപത്രിക്കെട്ടിടം പൊളിക്കും

ലക്നൗവില്‍ രക്തകോശത്തിന് പകരം പഴച്ചാര്‍ കുത്തിവച്ച സ്വകാര്യ ആശുപത്രി കെട്ടിടം പൊളിക്കാന്‍ നീക്കം. അനധികൃത നിര്‍മാണമെന്ന് കാണിച്ച് പ്രയാഗ്‌രാജിലെ ആശുപത്രിക്ക് അധികൃതര്‍ പൊളിക്കല്‍ നോട്ടിസ് നല്‍കി. വെള്ളിയാഴ്ചയോടെ കെട്ടിടം ഒഴിയണമെന്നാണ് ആവശ്യം. നിലവില്‍ ആശുപത്രി കെട്ടിടം പൂട്ടി സീല്‍ ചെയ്ത നിലയിലാണ്. രോഗികള്‍ ആരുമില്ല. കഴിഞ്ഞയാഴ്ചയാണ് ഡെങ്കിപ്പനിക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് രക്തകോശത്തിന് പകരം പഴച്ചാര്‍ കുത്തിവച്ചത്. പ്ലാസ്മ എന്ന രേഖപ്പെടുത്തിയ ബാഗില്‍ പഴച്ചാര്‍ നല്‍കിയെന്നാണ് ആരോപണം. അതേസമയം പരിശോധനാഫലം പുറത്തുവിടണമെന്ന് മരിച്ച യുവാവിന്‍റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വ്യാജ പ്ലേറ്റ് ലെറ്റുകള്‍ വില്‍ക്കുന്ന സംഘത്തിലെ പത്തുപേരെ പ്രയാഗ്‌രാജ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

UP Hospital Accused Of Mosambi Juice In IV Drip Now Faces Bulldozer Threat