തൊഴിലില്ലായ്മ ദിനപ്രതിഷേധം വിജയം; 3 ലക്ഷം നിയമനങ്ങൾക്ക് യോഗി സർക്കാർ

വിവിധ സർക്കാർ വകുപ്പുകളിൽ മൂന്നുലക്ഷം ഉദ്യോഗാർഥികളെ നിയമിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഒഴിവുള്ള തസ്തികകളുടെ എണ്ണം 3 ലക്ഷത്തോളം വരുമെന്നും ഇതിലേക്കാണ് അനുയോജ്യമായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഈ തീരുമാനം. 

മൂന്നുമാസത്തിനുള്ളിൽ ഒഴിവുള്ള എല്ലായിടത്തും നിയമനം നടന്നിരിക്കണമെന്നും ആറുമാസത്തിനുള്ളിൽ ഇവർക്ക് നിയമഉത്തരവ് കൈമാറിയിരിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.  ഉദ്യോഗാര്‍ഥികളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ജന്മദിനം തൊഴിലില്ലായ്മാ ദിനമായി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ തീരുമാനം.