ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിനിടെ വെടിയേറ്റു; 22കാരന് ദാരുണാന്ത്യം

instagram.jpg.image.845.440
SHARE

തോക്കുമായി ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിന് ഇടയില്‍ അബദ്ധത്തില്‍ വെടിയേറ്റ് 22കാരന്‍ മരിച്ചു. ജാല്‍വാര്‍ ജില്ലയിലെ ഡിഗ്രി വിദ്യാര്‍ഥിയായ യശ്വന്ത് നഗര്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. 

മഹാവീര്‍ നഗര്‍ എക്സ്റ്റന്‍ഷനിലെ മഹര്‍ഷി ഗൗതം ഭവന് അടുത്തുള്ള ചായക്കടയില്‍ വെച്ച് വിഡിയോ എടുക്കുന്നതിന് ഇടയിലാണ് അബദ്ധത്തില്‍ വെടിയേറ്റത്. നാടന്‍ പിസ്റ്റളാണ് ഉപയോഗിച്ചിരുന്നത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ആരാണ് വെടിയുതിര്‍ത്തത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.  എങ്ങനെയാണ് യുവാവിന് തോക്ക് ലഭിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Accidentally Fires Bullet While Making Instagram Reels

MORE IN INDIA
SHOW MORE