ഫോണ്‍ വാങ്ങണം; സീരിയല്‍ അനുകരിച്ച് മോഷണം; 10 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന് 13കാരന്‍

Handcuff-arrest
പ്രതീകാത്മക ചിത്രം
SHARE

വില കൂടിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിക്കുന്നതിനായി 10 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് 13കാരന്‍. സിഐഡി എന്ന തന്റെ പ്രിയപ്പെട്ട ടിവി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പതിമൂന്നുകാരന്‍ ഫ്ലാറ്റില്‍ മോഷണം നടത്തിയത്. വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി ടിവി സീരിയല്‍ കാണുക എന്നതാണ് കുട്ടി ലക്ഷ്യം വെച്ചത്. 

ഏപ്രില്‍ 26നാണ് മോഷണം നടന്നത്. പിപ്ലോഡിലെ ആഡംബര ഫ്ലാറ്റില്‍ തന്റെ ബന്ധുവിനൊപ്പം താമസിക്കാനാണ് 13കാരന്‍ എത്തിയത്. എന്നാല്‍ പ്രിയങ്ക കോത്താരിയുടെ ഫ്ലാറ്റില്‍ കയറി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു.  ബന്ധുവിന്റെ ഫ്ളാറ്റിലെ ശൗചാലയത്തിന്റെ വെന്റിലേഷന്‍ ഇളക്കി മാറ്റി. പൈപ്പ് വഴി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് 13കാരന്‍ ഊര്‍ന്നിറങ്ങുകയായിരുന്നു. 

ഒരു കുട്ടിയാണ് പ്രതി എന്ന് പൊലീസിന്റെ ശാസ്ത്രിയ അന്വേഷണത്തില്‍ വ്യക്തമായി. 6.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ ബ്രേസ്​ലെറ്റുകള്‍, 2.08 ലക്ഷം രൂപയുടെ സ്വര്‍ണ മാല, 52000 രൂപയുടെ സ്വര്‍ണ മോതിരം, 10000 രൂപ എന്നിവയാണ് പതിമൂന്നുകാരന്‍ മോഷ്ടിച്ചത്. 

13-year-old stole gold worth 10 lakhs

MORE IN INDIA
SHOW MORE