രാജ്യത്ത് കോവിഡ് ബാധിതർ 1,38,000 കടന്നു; പൊതുചിത്രം

ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 1,38,000 കടന്നു. ഇന്ത്യയുടെ പൊതുചിത്രം. മുംബൈയില്‍ കോവിഡ് മരണം ആയിരം കടന്നു. ഇന്ന് 38 പേര്‍ മരിച്ചതോടെ മരണസംഖ്യ 1,028 ആയി. മഹാരാഷ്ട്രയില്‍ ഇന്ന് 2,436 പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ഇതുവരെ 52,667 പേരാണ് രോഗബാധിതരായത്.

രാജ്യത്ത് കോവിഡ് മരണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ നൂറ്റി അന്‍പത്തിനാലു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4021 ആയി. ഒരുദിവസത്തിനിടെ 6,977 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 1,38,000 കടന്നു

തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ചു ഏഴുമരണം കൂടി. ചെന്നൈയില്‍ ആറുപേരും ചെങ്കല്‍പേട്ട് ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ118 ആയി ഉയര്‍ന്നു. ഇന്ന് 805 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 17082 ആയി ഉയര്‍ന്നു. ചെന്നൈ നഗരത്തില്‍ മാത്രം 549 പേര്‍ക്ക് രോഗം ബാധിച്ചു.