ഗുജറാത്തിൽ കുമിഞ്ഞ് കൂടി ഉള്ളി; കർഷകർക്ക് കണ്ണീർ; കോൺഗ്രസ് വാങ്ങി പാവങ്ങൾക്ക് നൽകി

വിളവെടുത്തിട്ടും വിൽക്കാതെ കിടന്ന ഉള്ളി വാങ്ങി പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത് കോൺഗ്രസ്. ഗുജറാത്തിലെ സൗരാഷ്ട്രയിലെ കർഷകരുടെ കണ്ണീരിനാണ് കോൺഗ്രസ് നേതാക്കൾ പരിഹാരം കണ്ടത്. കഴിഞ്ഞ മാസം വിളവെടുപ്പ് നടത്തിയെങ്കിലും ലോക്ഡൗൺ ആയതിനാൽ കർഷകർക്ക് വിൽപ്പന നടത്തനായില്ല. ഇതോടെ ടൺ കണക്കിന് ഉള്ളി വിറ്റുപോകാതെ കിടന്നു.

ഇതോടെയാണ് കോൺഗ്രസ് രംഗത്തെത്തി ഉള്ളി വാങ്ങി പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 24000 കിലോ ഉള്ളിയാണ് കോണ്‍ഗ്രസ് വാങ്ങിയത്. ശേഖരിച്ച ഉള്ളി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌തെന്ന് രാജ്‌കോട്ടിലെ കോണ്‍ഗ്രസ് നേതാവ് വിരാല്‍ ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഏഴ് കിലോ ഉള്ളി വീതം 3000 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്.