മോദി–ഷാ തന്ത്രം ഏൽക്കില്ല; റിപ്പബ്ലിക് ടിവി പ്രവചനത്തിലും കെജ്​രിവാൾ തരംഗം; റിപ്പോർട്ട്

ഡൽഹിയിൽ കെ‌ജ്​രിവാൾ തരംഗമെന്ന് വിധിയെഴുതി ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ആം ആദ്മി പാർട്ടിയുടെ തരംഗത്തിൽ മോദിയും അമിത് ഷായും ഒരുമിച്ചെത്തി പയറ്റിയിട്ടും ഡൽഹിയിൽ താമര വിരിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിപ്പബ്ലിക് ടിവിയുടെ പ്രവചനത്തില്‍ ആം ആദ്മി പാര്‍ട്ടി 48 മുതല്‍ 61 സീറ്റ് വരെ നേടുമെന്ന് പറയുന്നു. ബിജെപിക്ക് 9-21 ഉം കോണ്‍ഗ്രസിന് 0 മുതല്‍ 1 സീറ്റാണ് പ്രവചിക്കുന്നത്

ആകെയുള്ള 70 സീറ്റുകളിൽ എഎപിക്ക് 53 മുതൽ 57 സീറ്റ് വരെ ലഭിക്കുമെന്നു ന്യൂസ് എക്സ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി 11 മുതൽ 17 വരെയും കോൺഗ്രസ് 0 – 2 വരെയും സീറ്റു നേടുമെന്നുമാണു പ്രവചനം. എഎപി 44 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. ബിജെപിക്ക് 26 സീറ്റുകൾ ലഭിക്കും. കോൺഗ്രസിന് സീറ്റൊന്നുമില്ല. 54–59 സീറ്റുകൾ നേടി കേജ്‌രിവാൾ സർക്കാർ അധികാരം നിലനിർത്തുമെന്നാണ് പീപ്പിൾസ് പൾസിന്റെ പ്രവചനം. ബിജെപി 9–15 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസ് 0–2 സീറ്റുകളിൽ ഒതുങ്ങും. 

ശനിയാഴ്ച വൈകിട്ട് അവസാനിച്ച വോട്ടെടുപ്പിൽ തണുപ്പൻ പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്തുനിന്ന്. വൈകിട്ട് ആറ് വരെയുള്ള കണക്കുപ്രകാരം 54.65 ശതമാനം പേരാണ് വോട്ട് രേഖപ്പടുത്തിയത്. കഴിഞ്ഞ നാല് തിരഞ്ഞടുപ്പുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ പോളിങ് ആണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായാണ് എഎപി വിജയം ആഘോഷിച്ചത്. ബിജെപി 3 സീറ്റിൽ ജയിച്ചപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.

മറ്റു പ്രധാനപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങൾ:

∙ ഇന്ത്യ ന്യൂസ്

എഎപി  53-57

ബിജെപി  11-17

കോണ്‍ഗ്രസ് 0-2

∙ ഇന്ത്യ ടിവി

എഎപി 44

ബിജെപി 26

കോണ്‍ഗ്രസ് 0

∙ ടിവി9 ഭാരത് വര്‍ഷ്-സിസെറെ

എഎപി 54

ബിജെപി 15

കോണ്‍ഗ്രസ് 1

∙ സുദര്‍ശന്‍ ന്യൂസ്

എഎപി 40-45

ബിജെപി 24-28

കോണ്‍ഗ്രസ് 2-3