അപരിചിതന്റെ കാറിൽ കല്ലെറിഞ്ഞു; അതേ വേഗത്തിൽ കല്ല് തിരിച്ച് നെറ്റിയിൽ; വിഡിയോ വൈറൽ

ഈ കർമഫലം എന്ന് പറയുന്നത് വെറുംവാക്കല്ല എന്ന് തെളിയിച്ചിരിക്കുരകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോ ആണ് സംഭവം. അപരിചിതനായ ഒരാളുടെ കാറിലേക്ക് മറ്റൊരാൾ കല്ലെറിയുന്നു. കാറിൽ ചെന്നിടിച്ച കല്ല് തിരിച്ച് ആതേ വേഗത്തിൽ എറിഞ്ഞയാളുടെ നെറ്റിയിൽ തന്നെ പതിച്ചു. ഇതാണ് വിഡിയോയിൽ കാണുന്നത്. വിഡിയോ വൈറലായതോടെ പലതരം പ്രതികരണങ്ങളാണ് സോഷ്യൽ ലോകത്ത് ഉയരുന്നത്.

മാർടിൻ ആന്റണി എന്നയാൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചതാണ് വിഡിയോ. തന്റെ കാർ അനധികൃതമായി ആക്രമിക്കാൻ ശ്രമിച്ചതാണ് ഇയാൾ. പല വട്ടത്തെ ശ്രമത്തിനൊടുവിൽ തിരിച്ച് കിട്ടിയ കല്ലേറും കൊണ്ട് അയാൾ സ്ഥലം വിട്ടുവെന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. പൊലീസ് അക്രമിയെ പിടികൂടിയിട്ടുണ്ട്. 

വിഡിയോ കാണാം: