ബിജെപി വാട്സ്ആപ്പ് ഗ്രൂപ്പില്‍ 70 അശ്ലീലവിഡിയോ പങ്കിട്ടു; പ്രാദേശിക നേതാവ് വിവാദത്തിൽ

പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ  ബിജെപി നേതാവ് നിരവധി അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്തതായി ആരോപണം. അലഹാബാദിലെ നറോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേൽ ആണ് എഴുപതോളം അശ്ലീല വിഡിയോകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. വനിതാ കൗൺസിലർമാരും പ്രവർത്തകരുമെല്ലാം സജീവമായുള്ള ഗ്രൂപ്പിൽ വിഡിയോകളെത്തിയത് പാർട്ടിയെ നാണക്കേടിലാക്കി. 

വിഡിയോകൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രവര്‍ത്തകർ ഗ്രൂപ്പ് വിട്ടുപോയി. ഇരുപതോളം വനിതാ കൗൺസിലർമാരുൾപ്പെടെ ഗ്രൂപ്പ് വിട്ടുപോയെന്നാണ് വിവരം.  സംഭവം ജില്ലയിലെ ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പ്രവർത്തകർ പറയുന്നു. 

ഫോൺ കളഞ്ഞുപോയിരുന്നെന്നും താനല്ല, മറ്റാരോ ആണ് വിഡിയോകൾ പോസ്റ്റ് ചെയ്തതെന്നുമാണ് പട്ടേലിന്റെ വിശദീകരണം. താൻ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറിൽ നിന്നല്ല വിഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും പട്ടേൽ പറയുന്നു. സംഭവത്തിൽ പട്ടേലിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.