ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ; ഒരു കുഞ്ഞിനെ നഷ്ടമായി; കണ്ണീർ

ഒറ്റ പ്രസവത്തിൽ 25കാരിയ്ക്ക് അഞ്ചു കുഞ്ഞ​ുങ്ങൾ. എന്നാൽ ഇതിൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് റുക്‌സാന അ‍ഞ്ചു കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. പ്രസവവേദനയെ തുടർന്ന് .യുവതിയെ ആശുപത്രിയിലെത്തിക്കുമ്പോൾ ആരോഗ്യസ്ഥിതി മോശമായിരുന്നു. 

എന്നാൽ ഒരു കുഞ്ഞിന്റെ ജീവൻ അമ്മയുടെ വയറ്റിൽ വച്ചു തന്നെ നഷ്ടമായി.  ആകെ മൂന്ന് ആണ്‍കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമായിരുന്നു റുക്‌സാനയ്ക്കുണ്ടായത്. ഇതിലൊരു ആണ്‍കുഞ്ഞാണ് വയറ്റിനകത്ത് വച്ച് തന്നെ മരിച്ചുപോയത്. നാല് കുഞ്ഞുങ്ങൾ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞുങ്ങള്‍ക്കൊന്നും ആവശ്യമായ തൂക്കമോ ആരോഗ്യമോ ഇല്ല. വരും ദിവസങ്ങളിലും കുഞ്ഞുങ്ങളെ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനം.