‘മോദി ഞങ്ങൾക്ക് ദൈവം’; പ്രതിമ സ്ഥാപിച്ച് ബിഹാറിലെ ഗ്രാമീണർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ച് ബിഹാറിലെ ഗ്രാമവാസികൾ. ഞങ്ങൾക്ക് മോദി ദൈവമാണെന്ന് വ്യക്തമാക്കിയാണ് അനന്ത്പൂരിലെ ഗ്രാമവാസികൾ പ്രതിഷ്ഠ നടത്തിയത്. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഗ്രാമവാസികൾ പ്രതിഷ്ഠ നടത്തിയത്.

ഗ്രാമത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് മോദിയെ നാട്ടുകാർ ദൈവമാക്കിയതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ‌. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവർ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നു. എന്നാൽ ബിഹാർ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.