റെസ്‍ലിങ് താരം ദി റോക്കും കാമുകിയും വിവാഹിതരായി; ചിത്രങ്ങൾ

ഹോളിവുഡ് നടനും റെസ്‍ലിങ് സൂപ്പർ താരവുമായ ഡ്വെയ്ൻ ജോൺസൺ (ദി റോക്ക്) വിവാഹിതനായി. 13 വർമായി പ്രണയിക്കുകയും തന്റെ രണ്ട് പെൺമക്കളുടെ അമ്മയുമായ ലോറെയ്ൻ ഹാഷിനെയാണ് റോക്ക് വിവാഹം ചെയ്തത്. ഹവായ് ദ്വീപിൽ വച്ചായിരുന്നു മിന്നുകെട്ട്. 

റോക്ക് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പങ്കുവച്ചത. വിവാഹ ഫോട്ടോകളും റോക്ക് പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 18–നായിരുന്നു വിവാഹം. 2006–ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ആദ്യഭാര്യയുമായുള്ള ബന്ധം റോക്ക് വേർപെടുത്തി. ആ ബന്ധത്തിൽ 18 വയസ്സുള്ള മകളുമുണ്ട്.