പീഡനത്തിന് 10 വർഷം ശിക്ഷ; ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു; ക്രൂരത

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ പെൺകുട്ടിയെ തന്നെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. രാജ്കോട്ട് മാളവ്യനഗറിലാണ് സംഭവം. 

നാല് വർഷം മുൻപാണ് ആദ്യസംഭവം. പതിനഞ്ചുവയസ്സുകാരിയ പീഡിപ്പിച്ചതിനാണ് നാൽപ്പത്തിനാലുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇയാളെ പത്തുവർഷം തടവിന് ശിക്ഷിച്ചിരുന്നു.  അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. 

ജാമ്യത്തിലിറങ്ങിയ ഇയാൾ അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ സഹോദരനെയും അച്ഛനെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോൾ പത്തൊൻപതുവയസ്സുള്ള പെൺകുട്ടി വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷമായിരുന്നു ഇയാളുടെ ക്രൂരത. സംഭവത്തിൽ ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.