മഹാപ്രളയത്തെ നേരിട്ട ചെന്നൈ നേരിടുന്നത് കൊടും വരൾച്ച; വെള്ളത്തിനായി നെട്ടോട്ടം

കേരളത്തിലുണ്ടായതു പോലെ മൂന്നുവര്‍ഷം മുമ്പ് മഹാപ്രളയത്തെ നേരിട്ട ചെന്നൈ ഇന്നു നേരിടുന്നത് രൂക്ഷമായ വരള്‍ച്ച. മിക്ക പ്രദേശങ്ങളിലും ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴ്ന്നു. മഴ കുറഞ്ഞതിനപ്പുറം പ്രളയാനന്തര ജലസംരക്ഷണത്തിലുണ്ടായ വീഴ്ചയുമാണ് സ്ഥിതി ഗുരുതരമാക്കിയത്.  

ചെന്നൈ നഗരം സര്‍വത്ര വെള്ളത്തില്‍ മുങ്ങിയത് മൂന്നുകൊല്ലം മുമ്പാണ്. ഇന്ന് വെള്ളത്തിനായി നെട്ടോടത്തിലാണ് തമിഴ്നാടൊന്നാകെ. ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന സെപ്രപാക്കം തടാകം വരണ്ടുണങ്ങി.

മുന്‍വര്‍ഷത്തേക്കാള്‍ മഴയിൽ അറുപത്തിനാലു ശതമാനത്തിലേറെ കുറവുണ്ടായി. പ്രളയത്തില്‍ ഒഴുകിയെത്തിയ മണലും ചെളിയും പുഴകളില്‍ നിന്നും തടാകങ്ങളില്‍ നിന്നും നീക്കത്തതിനെ തുടര്‍ന്ന് പെയ്ത മഴ മണ്ണിലേക്ക് ആഴ്ന്നിറങ്ങാതെ കടലിലേക്ക് ഒഴുകി.പ്രളയത്തിനു േശഷം മണ്‍സൂണിനെ വരവേല്‍ക്കാനൊരുങ്ങുന്ന കേരളത്തിനു പഠിക്കാനേറെയുണ്ട്.

കോയമ്പത്തൂര്‍, തേനി,ഈറോഡ് തിരിപ്പൂര്‍ തുടങ്ങിയ പശ്ചിമഘട്ടത്തോട് ചേര്‍‌ന്ന ജില്ലകളിലൊഴികെ ഭൂഗര്‍ഭ ജവിതാനം ഒറ്റകൊല്ലം കൊണ്ടുതാഴ്ന്നത് രണ്ടുമീറ്ററിലധികം. കുഴല്‍കിണറുകളുടെ ആഴവും ഇതിനനുസരിച്ച് കൂടുന്നു.ജനത്തിന്റെ ദുരിതവും.