ബിജെപി ഇത്തവണ ചെലവഴിച്ചത് 27,000 കോടിരൂപ; അമ്പരപ്പിക്കുന്ന കണക്കുകളിങ്ങനെ

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 27,000 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. സെന്റർ ഫോർ മിഡിയ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രചാരണത്തിനായി ചെലവഴിച്ച പണത്തിന്റെ കണക്കിൽ ബിെജപി തന്നെയാണ് ഒന്നാമത്. ഇൗ തിരഞ്ഞെടപ്പിൽ 60,000 കോടി രൂപയാണ് പാർട്ടികൾ ചെലവാക്കിയത്. ഇതിൽ 45 ശതാനവും ബിജെപിയാണ് ചെലവാക്കിയിരിക്കുന്നത്. 

പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരോ മണ്ഡലത്തിലും നൂറുകോടി രൂപയെങ്കിലും തിരഞ്ഞെടുപ്പിൽ ചെലവായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടിലെ തരം തിരിച്ചുള്ള കണക്കുകളിങ്ങനെ. 12,000-15000 കോടി വരെ വോട്ടര്‍മാര്‍ക്ക് നേരിട്ടും, 20,000- 25,000 കോടി വരെ പ്രചാരണങ്ങള്‍ക്കും, 10,000-12,000 കോടി വരെ ഔദ്യോഗിക ചെലവുകള്‍ക്കും, 3,000-6,000 കോടി വരെ മറ്റ് ചെലവുകളിലുമായി പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.