ഫലമറിയാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തു; ഞെട്ടിച്ച് മോദി ആരാധകൻ

രാജ്യം മുഴുവൻ ടെലിവിഷൻ, മൊബൈൽ ഫോൺ സ്ക്രീനുകൾക്കു മുന്നിലിരുന്ന ദിവസമായിരുന്നു ഇന്നലെ. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും ആകാംക്ഷ അടക്കാനാകുമായിരുന്നില്ല. ആകാംക്ഷയും ആവേശവും കൂടി തിരഞ്ഞെടുപ്പു ഫലമറിയാൻ ഒരു തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തു അമേരിക്കയിൽ താമസിക്കുന്ന ഒരു മോദി ആരാധകന്‍. 

വിവിധ ചാനലുകളിലെ ഫലങ്ങൾ ഒരുമിച്ചറിയുന്ന രീതിയിലാണ് തിയേറ്ററിലെ സ്ക്രീൻ തയ്യാറാക്കിയിരുന്നത്. 1000 രൂപ ടിക്കറ്റ് നിരക്ക് വെച്ചായിരുന്നു ആളുകൾക്ക് പ്രവേശനം.