ത്രിപുര ബിജെപിയിൽ കൂട്ടരാജി; മൂന്നുപേർ കോൺഗ്രസിൽ

ത്രിപുര ബിജെപിയിൽ കൂട്ടരാജി. സംസ്ഥാന വൈസ് പ്രസിഡൻറ് സുബാൽ ഭൗമിക് അടക്കം മൂന്നുപേർ കോൺഗ്രസിൽ ചേർന്നു. കിസാൻമോർച്ച വൈസ് പ്രസിഡൻറ് പ്രേംതോഷ് ദേബ്നാഥ്, പ്രകാശ് ദാസ് തുടങ്ങിയവരാണ് കോൺഗ്രസിൽ ചേർന്ന മറ്റുള്ളവർ. സുബാൽ ഭൗമിക് 2015 ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത്. ജനാധിപത്യത്തെ തകർക്കുന്ന കമ്മ്യൂണിസ്റ്റ്ഭരണം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും, എന്നാൽ, ബിജെപി അധികാരത്തിലെത്തിയിട്ടും സംസ്ഥാനത്ത് കാര്യമായ മാറ്റമൊന്നുമില്ലെന്നും അവർകുറ്റപ്പെടുത്തി.