സഞ്ചാരികളെ മാടിവിളിച്ച് ബിടാർകണിക; കാണാം അപൂർവമായ വെള്ള മുതലകളെ

ഒഡീഷയിലെ ബിടാ‍ര്‍കണിക വന്യജീവി സങ്കേതം സ‍‍ഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്.അപൂര്‍വ്വമായി മാത്രം  കാണുന്ന വെള്ള മുതലകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.പലതരം ദേശാടനകിളിക്കൂട്ടവും ഇവിടേക്ക് ടൂറിസ്റ്റുകളെ എത്തിക്കുന്നു. 

കിഴക്കൻ ഒഡീഷയിലെ ബിടാർകണിക വന്യജീവി സങ്കേതത്തിലെത്തിയാൽ ബ്രാഹ്മണി നദിയിലൂടെ ഒരു ബോട്ട് സവാരിയാകാം.വെറതെയാവില്ല ഈ യാത്ര. വെള്ളത്തിലേക്കും ഇരുകരകളിലേക്കും നോക്കിയിരുന്നാൽ കാണാം കക്ഷിയെ.അത്യപൂർവമായ വെള്ളമുതല. ഒഡീഷക്കാർ ഇതിനെ വിളിക്കുന്നത് സാൻകുവാ എന്നാണ്. ബോട്ടിൻറെ ശബ്ദം കേട്ടാൽ ആശാൻ വെള്ളത്തിലേക്കിറങ്ങും.മുതലകളെ മികച്ച രീതയിൽ സംരക്ഷിക്കുന്ന ഇടമാണിത്. അതിന് പ്രകടനോദാഹരണമാണ് മുതലകളുടെ എണ്ണം. വെറും 90ൽ തുടങ്ങിയ മുതലകൾ 1742 എണ്ണമായി.

വെള്ളത്തിലും കരയിുമായി ഇടയ്ക്കിടെ ഇവ പ്രത്യക്ഷപ്പെടും. ഇവയെ കൂടാതെ മൂർഖൻ പെരുപാമ്പ് തുടങ്ങി വിവിധയിനം പാമ്പുകളും ഇവിടെയുണ്ട്.